INDIA

യുദ്ധപ്പേടിക്കിടയിലും തളരാതെ ഇന്ത്യൻ ഓഹരികൾ; കരുത്തായി ‘ഇന്ത്യ ഗ്രോത്ത് സ്റ്റോറിയും’ ബ്രിട്ടീഷ് ഡീലും, നേട്ടം 2 ലക്ഷം കോടി


പാക്കിസ്ഥാനിലെ (Pakistan) ഭീകരരുടെ താവളങ്ങളിൽ കടന്നുകയറി ഇന്ത്യ (India) നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ (Operation Sindoor) പ്രത്യാക്രമണം ഒരു യുദ്ധത്തിന് വഴിമാറിയേക്കാമെന്ന ഭീതിക്കിടയിലും തളരാതെ ഇന്ത്യൻ ഓഹരി വിപണി. അതേസമയം, പാക്കിസ്ഥാന്റെ ഓഹരി വിപണിയാകട്ടെ (Pakistan Stock Exchange/PSX) കനത്ത നഷ്ടത്തിലേക്ക് തകർന്നടിഞ്ഞതായിരുന്നു ഇന്നത്തെ കാഴ്ച. വലിയ തകർച്ചയോ വൻ കുതിപ്പോ ഇന്ന് ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സിലും (sensex) നിഫ്റ്റിയിലും (nifty50) കണ്ടില്ല; എന്നാൽ, വലിയ തകർച്ചയ്ക്ക് ഒരുക്കമല്ലെന്ന് വ്യക്തമാക്കി നേട്ടത്തിൽ പിടിച്ചുനിന്നതും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചതും ലോകശ്രദ്ധയ്ക്കു തന്നെ വഴിവച്ചു.80,641ൽ നിന്ന് ഇന്നത്തെ വ്യാപാരം തുടങ്ങിയ സെൻസെക്സ് ഒരുഘട്ടത്തിൽ 80,844 വരെ ഉയരുകയും 79,937 വരെ താഴുകയും ചെയ്തു. വ്യാപാരം അവസാനിപ്പിച്ചത് 105.71 പോയിന്റ് (+0.13%) നേട്ടത്തോടെ 80,746.78ൽ. 34.80 പോയിന്റ് (+0.14%) നേട്ടവുമായി 24,414.40ലാണ് നിഫ്റ്റി50 വ്യാപാരം പൂർത്തിയാക്കിയത്. ബിഎസ്ഇയിൽ (BSE) ഇന്ന് 4,046 ഓഹരികൾ വ്യാപാരം ചെയ്തതിൽ 2,206 എണ്ണവും നേട്ടത്തിലായിരുന്നു എന്നതും ശ്രദ്ധേയം. 1,863 ഓഹരികളാണ് നഷ്ടത്തിലായത്. 138 ഓഹരികളുടെ വില മാറിയില്ല. നിക്ഷേപക സമ്പത്ത് (investors’ wealth) അഥവാ ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (market cap) ഇന്ന് 2.19 ലക്ഷം കോടി രൂപ വർധിച്ച് 423.50 ലക്ഷം കോടി രൂപയായെന്നതും ശ്രദ്ധേയമാണ്.സെൻസെക്സിൽ ഇന്ന് 5.05% ഉയർന്ന് ടാറ്റാ മോട്ടോഴ്സാണ് (Tata Motors) നേട്ടത്തിൽ ഒന്നാമത്. കമ്പനിയുടെ വാണിജ്യവിഭാഗത്തെ വിഭജിക്കുകയും ഓഹരി വിപണിയിൽ രണ്ടു ലിസ്റ്റഡ് കമ്പനികളായി മാറുകയും ചെയ്യാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഓഹരിക്കുതിപ്പ്. പുറമെ, ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (India-UK FTA) യാഥാർഥ്യമാകുന്നതും കരുത്തായി. കരാർ നടപ്പാകുന്നതോടെ വാഹന ഇറക്കുമതി തീരുവ നിലവിലെ 100 ശതമാനത്തിൽ നിന്ന് വെറും 10 ശതമാനമാകും. ടാറ്റാ മോട്ടോഴ്സിന്റെ ഉപസ്ഥാപനവും ബ്രിട്ടീഷ് വാഹനക്കമ്പനിയുമായ ജെഎൽആറിന് ഇതു വലിയ നേട്ടമാകും.വിശാല വിപണിയുടെ പ്രകടനംനിഫ്റ്റി മിഡ്ക്യാപ്100 സൂചിക 1.59 ശതമാനവും സ്മോൾക്യാപ്100 സൂചിക 1.38 ശതമാനവും മുന്നേറി. നിഫ്റ്റി ഓട്ടോ സൂചിക 1.66%, ധനകാര്യ സേവനം 0.96%, ഐടി 0.14%, മീഡിയ 1.06%, ലോഹം 0.98% എന്നിങ്ങനെ നേട്ടം കുറിച്ചു. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചിക 0.29%, സ്വകാര്യ ബാങ്ക് 0.69% എന്നിങ്ങനെ ഉയർന്നു. 0.63 ശതമാനമാണ് ബാങ്ക് നിഫ്റ്റിയുടെ നേട്ടം. 


Source link

Related Articles

Back to top button