കടുത്ത ചൂടും കാലാവസ്ഥാ വ്യതിയാനവും; കണ്ണിനെ അവഗണിച്ചാൽ അന്ധത വരെ ബാധിച്ചേക്കാം, മുന്നറിയിപ്പ്

ആഗോള താപനില ഉയരുന്ന സാഹചര്യത്തിൽ പലപ്പോഴും നാം അവഗണിച്ചേക്കാവുന്ന ഒരു പൊതുജനാരോഗ്യ പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി ശാസ്ത്രജ്ഞർ. 2024-ൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. തീവ്രമായ കാലാവസ്ഥ വ്യതിയാനം നമ്മുടെ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. 40 ഡിഗ്രി സെൽഷ്യസിലേക്ക് താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ കണ്ണിന്റെ ആരോഗ്യം വഷളാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കണ്ണിന്റെ സ്വയംപ്രതിരോധ സംവിധാനത്തെ ചൂട് ബാധിക്കും. കൂടാതെ, വർദ്ധിച്ചുവരുന്ന താപനിലയും ക്രമരഹിതമായ കാലാവസ്ഥയും പല നേത്രരോഗങ്ങളുടെയും വ്യാപനം വർധിപ്പിക്കുന്നു. ചെങ്കണ്ണ്, കോർണിയയിൽ വീക്കം, ഡ്രൈ ഐ തുടങ്ങിയ രോഗാവസ്ഥകൾ കൂടുതൽ സാധാരണമാകുന്നു. ഇതിനെല്ലാം പുറമെ പല നേത്രരോഗങ്ങളുടെയും വ്യാപനം വർധിക്കാനും സാധ്യതയുണ്ട്.
Source link