KERALA

രഹാനെയും റസലും തിളങ്ങി, നാലുവിക്കറ്റെടുത്ത് നൂര്‍ അഹമ്മദ്; ചെന്നൈക്ക് 180 റണ്‍സ് വിജയലക്ഷ്യം


കൊല്‍ക്കത്ത: ഐപിഎല്ലിലെ ത്രില്ലര്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയെ കീഴടക്കി ചെന്നൈ. രണ്ട് വിക്കറ്റിനാണ് ചെന്നൈയുടെ ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം 19.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു. തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയേറ്റു. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ യുവതാരം ആയുഷ് മാത്രെയെ(0) നഷ്ടമായി. പിന്നാലെ ഡേവിഡ് കോണ്‍വേയും ഡക്കായി മടങ്ങി. എന്നാല്‍ മൂന്നാമനായിറങ്ങിയ ഉര്‍വില്‍ പട്ടേല്‍ അടിച്ചുതകര്‍ത്തതോടെ ചെന്നൈ സ്‌കോര്‍ കുതിച്ചു. 11 പന്തില്‍ നിന്ന് ഒരു ഫോറും നാലുസിക്‌സറുകളുമടക്കം 31 റണ്‍സെടുത്ത ഉര്‍വില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ചു. താരം പുറത്തായതോടെ ചെന്നൈ പ്രതിരോധത്തിലായി.


Source link

Related Articles

Back to top button