KERALA
ഷണ്മുഖനെ ഹൃദയത്തിലേറ്റി മലയാളികൾ; കേരള ബോക്സ് ഓഫീസില്‍ നിന്നുമാത്രം 100 കോടി നേടി ‘തുടരും’

കേരള ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ഷനുമായി മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും. റിലീസ് ചെയ്ത് 13 ദിവസംകൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചത്. നിർമാതാക്കൾതന്നെയാണ് ഈ വിവരം അറിയിച്ചത്. കേരളത്തിൽ നിന്ന് മാത്രം 100 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ചിത്രവും തുടരും ആണ്. സംവിധായകൻ തരുൺ മൂർത്തിയും തിരക്കഥാകൃത്ത് കെ.ആർ. സുനിലും 100 കോടി പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്.
Source link