INDIA

ഓഹരികളിൽ ‘നുഴഞ്ഞുകയറി കരടികൾ’; പരുക്കേറ്റ് നിഫ്റ്റിയും സെൻസെക്സും, 5.5 ലക്ഷം കോടി ചോർന്നു, ഇന്ത്യ വിക്സിന് മുന്നേറ്റം


ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനെ തുടർന്ന് ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത വിറ്റൊഴിയൽ സമ്മർദം. കഴിഞ്ഞ രണ്ടുദിവസങ്ങളിലും വലിയ ആഘാതമില്ലാതെ പിടിച്ചുനിന്നെങ്കിലും ഇന്നലെ അവസാന സെഷനിൽ കഥ മാറി; സെൻസെക്സിലും നിഫ്റ്റിയിലും കരടികൾ നുഴഞ്ഞുകയറി. സെൻസെക്സ് 412 പോയിന്റും നിഫ്റ്റി 140 പോയിന്റും വീണു. അതിന്റെ തുടർച്ചയെന്നോണം ഇന്ന് പ്രീ-ഓപ്പൺ സെഷനിൽ തന്നെ  സെൻസെക്സിൽ 1,300-5,000 പോയിന്റിന്റെ വീഴ്ച ദൃശ്യമായിരുന്നു. ഈ നഷ്ടം വൻതോതിൽ നിജപ്പെടുത്തി വ്യാപാരത്തിലേക്ക് കടക്കാൻ പിന്നീട് ഓഹരി സൂചികകൾക്ക് കഴിഞ്ഞെങ്കിലും നിലവിൽ (രാവിലെ 10.20) വ്യാപാരം നടക്കുന്നത് വൻ ഇടിവിൽ; ഓരോ നിമിഷവും നഷ്ടം ഉയരുന്നത് ആശങ്കയാവുന്നു.വാഹന വിഭാഗത്തെ വേർപെടുത്തി, സ്വതന്ത്ര കമ്പനിയാക്കി ലിസ്റ്റ് ചെയ്യാനുള്ള നീക്കത്തിന് ഓഹരി ഉടമകൾ പച്ചക്കൊടി വീശിയതും  താരിഫ് പ്രതിസന്ധി അകലുന്നതും യുഎസും യുകെയും തമ്മിലെ വ്യാപാര ഡീലും ടാറ്റാ മോട്ടോഴ്സിന് കരുത്താണ്. സെൻസെക്സിൽ പവർഗ്രിഡ് (-2.37%), അൾട്രെടെക് (-2.19%), ഐസിഐസിഐ ബാങ്ക് (2.12%) എന്നിവയാണ് നഷ്ടത്തിൽ മുന്നിലുള്ളത്. ചോർന്നു 5.5 ലക്ഷം കോടിഇന്നലെ അവസാന സെഷനിലെ കനത്ത വിൽപനസമ്മർദം മൂലം ബിഎസ്ഇയിലെ കമ്പനികളുടെ സംയോജിത വിപണിമൂല്യം (നിക്ഷേപക സമ്പത്ത്) 5 ലക്ഷം കോടി രൂപ ഇടിഞ്ഞ് 418.50 ലക്ഷം കോടി രൂപയിലെത്തിയിരുന്നു. ഇന്ന് ഇതിനകം മൂല്യത്തകർച്ച 5.5 ലക്ഷം കോടിയിലധികമാണ്. മൂല്യം 412.92 ലക്ഷം കോടി രൂപയിലേക്ക് ഇടിഞ്ഞു.


Source link

Related Articles

Back to top button