രാജ്യവ്യാപകമായി സിവില്‍ ഡിഫന്‍സിന്റെ മോക്ക്ഡ്രില്‍; കേരളത്തില്‍ 14 ജില്ലകളിലും മോക്ക്ഡ്രില്‍ നടന്നു

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം രാജവ്യാപകമായി മോക്ക്ഡ്രില്‍ നടന്നു. രാജ്യത്തെ 244 ജില്ലകളിലാണ് മോക്ക്ഡ്രില്‍ നടന്നത്. കേരളത്തില്‍ 14 ജില്ലകളിലും മോക്ക്ഡ്രില്‍ നടന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് സൈറണ്‍ മുഴക്കുകയും മോക്ക്ഡ്രില്‍ നടത്തുകയും ചെയ്തത്. യുദ്ധകാല അടിയന്തിര സാഹചര്യമുണ്ടാവുകയാണെങ്കില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്, പെരുമാറേണ്ടത് എന്നതുസംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കുന്ന പരിപാടിയാണ് മോക്ഡ്രില്ലുമായി ബന്ധപ്പെട്ട് നടന്നത്. കമ്യൂണിറ്റിതല ഇടപെടലുകള്‍ക്കും ഗാര്‍ഹികതല ഇടപെടലുകള്‍ക്കുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും നല്‍കിയിരുന്നത്. ഓപ്പറേഷന് സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ ഗൗരവം ഉള്‍ക്കൊണ്ട് മോക്ക് ഡ്രില്ലില്‍ പങ്കാളികളായി.
Source link