KERALA

ഇന്ത്യൻ പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞ് ജെയ്‌ഷെ മുഹമ്മദിൻ്റെ ശക്തികേന്ദ്രം


ന്യൂഡൽഹി: ഇന്ത്യൻ പ്രത്യാക്രമണത്തിൽ തകർന്നടിഞ്ഞ് ജയ്‌ഷെ മുഹമ്മദിൻ്റെ (ജെഇഎം) ശക്തികേന്ദ്രമായ ബഹാവല്‍പുരിലെ മർക്കസ് സുബ്ഹാനള്ളാ ക്യാമ്പസ്. മേൽക്കൂര ഉൾപ്പെടെ തകർന്ന് ചുറ്റും അവശിഷ്ടങ്ങൾ കുന്നുകൂടിക്കിടക്കുന്ന ക്യാമ്പസിന്റെ ദൃശ്യങ്ങൾ ഇന്ത്യ ടുഡേ പുറത്തുവിട്ടു. ജയ്‌ഷെ മുഹമ്മദിൻ്റെ റിക്രൂട്ട്‌മെൻ്റ്, ധനസമാഹരണം, ആശയപ്രചാരണം എന്നിവയുടെ കേന്ദ്രമായി പ്രവർത്തിക്കുന്ന ഭീകരവാദത്താവളമാണ് സുബ്ഹാനള്ളാ ക്യാമ്പസ്. പാക് സൈന്യത്തിൻ്റെ 31 കോർപ്‌സിൻ്റെ ആസ്ഥാനമായ പാകിസ്താൻ ആർമി കൻ്റോൺമെൻ്റിൽനിന്ന് ഏതാനും മൈലുകൾ മാത്രം അകലെയാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്. പാകിസ്താൻ ഔദ്യോഗിക നിരോധനമേർപ്പെടുത്തിയിട്ടും ജെഇഎമ്മിന് അതിൻ്റെ ക്യാമ്പ് നടത്താൻ പൂർണ്ണമായ പ്രവർത്തന സ്വാതന്ത്ര്യം നൽകിയിരിക്കുന്നതിന്റെ സൂചനകളാണിതെന്നാണ് വിമർശനം.


Source link

Related Articles

Back to top button