ത്രിഫ്റ്റിങ്ങിലൂടെ വാങ്ങിയ വസ്ത്രം കഴുകാതെ ഉപയോഗിച്ചു; ഗുരുതരമായ ചര്‍മരോഗം ബാധിച്ചുവെന്ന് യുവാവ്

ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ സാധാരണമായൊരു കാര്യമാണ് ത്രിഫ്റ്റിങ്. ഇത്തരം സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കുറഞ്ഞ വിലയില്‍ സ്റ്റൈലിഷ് വസ്ത്രങ്ങള്‍ കണ്ടെത്താം എന്നതാണ് എല്ലാവരേയും ആകര്‍ഷിക്കുന്ന കാര്യം. ഡല്‍ഹിയിലെ സരോജിനി നഗര്‍, ജന്‍പഥിലെ മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളിലെല്ലാം ഇപ്പോള്‍ ത്രിഫ്റ്റിങ് കടകളുണ്ട്. എന്നാല്‍ ശരിയായ രീതിയില്‍ ഈ വസ്ത്രങ്ങള്‍ പുനരുപയോഗിച്ചില്ലെങ്കില്‍ ത്വക്ക് രോഗമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്.ഈ സെക്കന്റ് ഹാന്റ് വസ്ത്രങ്ങള്‍ വൃത്തിയായി കഴുകാതെ തുടര്‍ച്ചായി ധരിച്ചതോടെ ചര്‍മരോഗം വന്നുവെന്ന് ഒരു യുവാവ് ടിക് ടോക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. മുഖത്ത് കഠിനമായ ചൊറിച്ചിലുണ്ടാകുകയും വലിയ കുരുക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തുവെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. മൊളസ്കം കണ്ടേജിയോസം എന്ന പകര്‍ച്ചവ്യാധിയായ ഒരു വൈറല്‍ ചര്‍മരോഗമാണ് തനിക്കുള്ളതെന്ന് പിന്നീട് ഡോക്ടര്‍മാര്‍ കണ്ടെത്തിയെന്നും യുവാവ് വിശദീകരിക്കുന്നുണ്ട്. ഈ വീഡിയോ ഗൗരവമേറിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നതെന്നും ന്യൂയോര്‍ക്ക് ടൈംസിന്റെ പോസ്റ്റില്‍ പറയുന്നു.
Source link