KERALA
‘അഭി പിക്ചർ ബാക്കി ഹെ…’ പാകിസ്താനുള്ള തിരിച്ചടി അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുൻ കരസേനാ മേധാവി

ന്യൂഡൽഹി: പാകിസ്താനെതിരേയുള്ള തിരിച്ചടി ഇനിയും അവസാനിച്ചിട്ടില്ലെന്ന സൂചനയുമായി മുൻ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ. പഹൽ ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം പാകിസ്താന് കനത്തപ്രഹരമേൽപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നും അവസാനിച്ചിട്ടില്ലെന്നും ചിത്രം ഇനിയും ബാക്കിയാണെന്നുമുള്ള അർത്ഥത്തിൽ അദ്ദേഹം എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് പാക് ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വെച്ച് ഇന്ത്യ തിരിച്ചടിച്ചത്. ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ നടത്തിയ പ്രത്യാക്രമണത്തിൽ ഭീകര കേന്ദ്രങ്ങൾ തകർത്തിരുന്നു.
Source link