ഹിറ്റുകള്‍ തുടരും; ഹാട്രിക്ക് അടിക്കാന്‍ ആസിഫ് അലി, ‘സര്‍ക്കീട്ട്’ നാളെ മുതല്‍

മലയാളി പ്രേക്ഷകരുടെ പ്രിയതാരം ആസിഫ് അലി നായകനാകുന്ന ഫീല്‍ ഗുഡ് ഫാമിലി എന്റെര്‍റ്റൈനര്‍ ‘സര്‍ക്കീട്ട്’ നാളെ റിലീസിന് ഒരുങ്ങുന്നു. കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹാട്രിക്ക് ഹിറ്റടിക്കാന്‍ ആസിഫ് അലി പ്രേക്ഷകരിലേക്കെത്തുകയാണ്. താമര്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സര്‍ക്കീട്ടില്‍ ബാലതാരം ഒര്‍ഹാനും പ്രധാന വേഷം ചെയ്യുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും പാട്ടുകളും ട്രെയ്ലറും ഇതിനോടകം തന്നെ സോഷ്യല്‍മീഡിയ ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണ്.കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളായ കിഷ്കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ബ്ലോക്ക് ബസ്റ്റര്‍ സിനിമകള്‍ക്ക് ശേഷം ആസിഫ് അലി നായകനാകുന്ന ‘സര്‍ക്കീട്ട്’ ഏറെ പ്രതീക്ഷകള്‍ സമ്മാനിക്കുന്ന സിനിമയാണ്. മാത്രമല്ല കഴിഞ്ഞ വര്‍ഷങ്ങളില്‍ 2018, തലവന്‍ എന്നീ മെഗാ ഹിറ്റുകളിലും ആസിഫ് അലിയുടെ കരിയര്‍ ഗ്രാഫിലുണ്ട്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത പൊന്മാന് എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷന്‍ ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്, ഫ്ളോറിന് ഡൊമിനിക്ക് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.
Source link