KERALA
പെഗാസസ്; എന്‍എസ്ഒ ഗ്രൂപ്പിനെതിരായ കേസില്‍ മെറ്റയ്ക്ക് വിജയം, 1400 കോടി രൂപ നഷ്ടപരിഹാരം

വാട്‌സാപ്പ് വഴി പെഗാസസ് സ്‌പൈവെയര്‍ പ്രചരിപ്പിച്ച കേസില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരായ കേസില്‍ മെറ്റയ്ക്ക് വിജയം. 1400 കോടി രൂപയാണ് കേസില്‍ മെറ്റയ്ക്ക് ലഭിച്ചത്. 3.7 കോടി രൂപ നഷ്ടപരിഹാരമായും കാലിഫോര്‍ണിയയിലെ ഫെഡറല്‍ കോടതി മെറ്റയ്ക്ക് നല്‍കി. ‘എല്ലാവരുടെയും സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും ഭീഷണിയായ നിയമവിരുദ്ധ സ്‌പൈവെയറിന്റെ വികസനത്തിനും ഉപയോഗത്തിനുമെതിരായ ആദ്യ വിജയമെന്ന നിലയില്‍, വാട്സ്ആപ്പ് കേസിലെ ഇന്നത്തെ വിധി സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും വേണ്ടിയുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് മെറ്റ ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.
Source link