കുട്ടികളുടെ സോഷ്യൽ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്ന ബിൽ പാസാക്കി വിര്‍ജീനിയ

സാമൂഹിക മാധ്യമങ്ങളുടെ അമിത ഉപയോഗം ഒട്ടേറെ പ്രശ്നങ്ങള്‍ മനുഷ്യരിലുണ്ടാക്കുമെന്ന് മുന്നറിയിപ്പ് നല്കുന്ന ധാരാളം പഠനങ്ങളുണ്ട്. മുതിര്‍ന്നവരെ പോലും ബാധിക്കുന്ന ഈ സോഷ്യല്‍ മീഡിയാ അഡിക്ഷന് കുട്ടികളേയും സാരമായി തന്നെ ബാധിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സോഷ്യല്‍ മീഡിയാ ഉപയോഗം സ്വയം നിയന്ത്രിക്കുക എന്നത് മാത്രമാണ് ഇതിന് പരിഹാരം. മുതിര്‍ന്നവര്‍ക്ക് ഇത് സ്വയം പാലിക്കുകയോ അല്ലെങ്കില്‍ വിദഗ്ധരുടെ സഹായം തേടുകയോ ചെയ്യാം. എന്നാല്‍ കൗമാരക്കാരുടെ കാര്യമോ? ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ചാല്‍ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് പോലും അവരില്‍ ഉണ്ടാകണമെന്നില്ല. അത് മനസിലാകുമ്പോഴേക്ക് വൈകിപ്പോയിരിക്കുകയും ചെയ്യും. ഈ പ്രശ്നത്തെ നേരിടാനായി ഒരു ബില്‍ കൊണ്ടുവന്നിരിക്കുകയാണ് യുഎസ് സംസ്ഥാനമായ വിര്‍ജീനിയ.
Source link