KERALA

കര-നാവിക-വ്യോമസേനാ മേധാവികള്‍ പ്രതിരോധ മന്ത്രാലയത്തില്‍; രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തും 


ന്യൂഡല്‍ഹി: ഇന്ത്യ-പാക് സംഘര്‍ഷം കനക്കുകയും പാക് പ്രകോപനത്തിന് രാജ്യം ശക്തമായ മറുപടി നല്‍കുന്നതിനുമിടെ കര-നാവിക-വ്യോമസേനാ മേധാവികള്‍ പ്രതിരോധമന്ത്രാലയത്തിലെത്തി. ഇവര്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് വിവരം. വെള്ളിയാഴ്ചയും സൈനിക മേധാവികളുമായി പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലര്‍ച്ചെയും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ പാകിസ്താന്റെ ഭാഗത്തുനിന്ന് വലിയ പ്രകോപനമായിരുന്നു ഉണ്ടായിരുന്നത്. ഇതിന് ശക്തമായ മറുപടി നല്‍കിയ ഇന്ത്യ, പാകിസ്താന്റെ മൂന്ന് വ്യോമതാവളങ്ങള്‍ക്കു നേര്‍ക്കും ആക്രമണം നടത്തിയിരുന്നു.


Source link

Related Articles

Back to top button