KERALA

‘അവൾ തളരില്ല, തുടർന്നും പഠിക്കും’; പീഡനം നേരിട്ട കുട്ടിക്ക് കെെത്താങ്ങുമായി ശിശുസംരക്ഷണസമിതി


പത്തനംതിട്ട: നേരിട്ട ക്രൂരപീഡനങ്ങളെല്ലാം മനസ്സിനെ വേട്ടയാടുന്നുണ്ട്. എന്നാൽ, അതിനും മേലെയാണ് അവളുടെ ഇച്ഛാശക്തി. ചെറുപ്പംമുതൽ മനസ്സിൽ സൂക്ഷിച്ച സ്വപ്നത്തിലേക്കെത്താൻ ഒരുങ്ങുകയാണ് ഈ പെൺകുട്ടി. കൈത്താങ്ങുമായി പത്തനംതിട്ട ജില്ലാ ശിശുസംരക്ഷണസമിതിയുമുണ്ട്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടി പ്ലസ്ടു പൂർത്തിയാക്കി ഉപരിപഠനത്തിന് ചേരുകയാണ്. കോഴ്സ് പ്രവേശനത്തിനുള്ള ഫീസ് ജില്ലാ ശിശുസംരക്ഷണസമിതി സർക്കാരിൽനിന്ന് ലഭ്യമാക്കി.2023 മുതൽ പലതവണ അതിക്രൂരമായ പീഡനമാണ് പെൺകുട്ടി നേരിട്ടത്. ബന്ധുവായ 41-കാരിയുടെ ഒത്താശയോടെയായിരുന്നു ഇത്. ഇവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഒന്നാംപ്രതിയായ അഭിഭാഷകനെ പിടികൂടാനായിട്ടില്ല.


Source link

Related Articles

Back to top button