KERALA

ഇന്ത്യ-പാക് സംഘർഷം; കസ്റ്റംസിന് സൈബർ ആക്രമണ ജാഗ്രതാ നിർദേശം


കൊച്ചി: ഇന്ത്യ-പാക് സംഘർഷ പശ്ചാത്തലത്തിൽ സൈബർ ആക്രമണത്തിന് സാധ്യതയുള്ളതായി സെന്റർ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സിബിഐസി). രാജ്യത്തെ എല്ലാ കസ്റ്റംസ്, സെൻട്രൽ ജിഎസ്ടി ഓഫീസുകൾക്കും ജാഗ്രതാ നിർദേശം നൽകി. സൈബർ സുരക്ഷ വർധിപ്പിക്കണമെന്ന് സിബിഐസി സിസ്റ്റംസ് ആൻഡ് ഡേറ്റാ മാനേജ്‌മെന്റ് ഡയറക്ടർ ജനറൽ ആവശ്യപ്പെട്ടു.സിബിഐസിക്കുകീഴിലുള്ള ഓഫീസുകളിലെ ഐടി ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷൻസ്, വെബ്‌സൈറ്റുകൾ എന്നിവയുടെ സുരക്ഷ വർധിപ്പിക്കാനാണ് നിർദേശം. ഡേറ്റാ സുരക്ഷിതമാക്കാൻ 14 ഇന മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചു. ഓഫീസ് കംപ്യൂട്ടറുകളിലും ആപ്ലിക്കേഷനുകളിലും 24 മണിക്കൂറും നിരീക്ഷണം വേണം. നിർണായകമായ ഡേറ്റകൾക്ക് ഓഫ്‌ലൈൻ ബാക്ക് അപ്പ് ഉണ്ടാകണമെന്നും നിർദേശിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button