KERALA
ആന്റിബയോട്ടിക് ഉപയോഗം കുറച്ചാൽ ഇളംനീല, മാർക്ക് കുറഞ്ഞാൽ മഞ്ഞ, പിങ്ക്; മാർഗനിർദേശവുമായി സർക്കാർ

തിരുവനന്തപുരം: ആന്റിബയോട്ടിക് അമിതോപയോഗം കുറയ്ക്കാൻ കൂടുതൽ നടപടികളുമായി സർക്കാർ. ആശുപത്രിക്കുള്ളിലെയും അവരുടെ സേവന പരിധിയിൽവരുന്ന തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെയും ആന്റിബയോട്ടിക് ഉപയോഗം വിലയിരുത്തി അവയ്ക്ക് പ്രത്യേക കളർകോഡ് നൽകും. ആന്റിബയോട്ടിക് ഉപയോഗം കുറച്ചതിന് നിശ്ചിത മാർക്കിൽ അധികം നേടുന്ന ആശുപത്രികൾക്ക് ഉയർന്ന റാങ്ക് ആയ ‘ഇളം നീല’ കോഡ് നൽകും.മാർക്ക് കുറയുന്നതനുസരിച്ച് കടുംനീല, പച്ച, മഞ്ഞ, പിങ്ക് എന്നിങ്ങനെയാകും തുടർന്നുള്ള നിറങ്ങൾ. മൂന്നുമാസത്തിനകം ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് കീഴിലെ ആശുപത്രികൾ ഇതു നടപ്പാക്കണമെന്നാണ് നിർദേശം.
Source link