KERALA

വിശ്വജ പരീക്ഷ എഴുതിയത് ആംബുലന്‍സില്‍കിടന്ന്; കണക്കിനൊഴികെ എല്ലാവിഷയങ്ങള്‍ക്കും എ പ്ലസ്


മണിമല(കോട്ടയം): അപകടത്തില്‍ പരിക്കേറ്റ് സ്‌കൂള്‍വളപ്പില്‍ ആംബുലന്‍സിലെത്തി പരീക്ഷയെഴുതിയ വിദ്യാര്‍ഥിനിക്ക് കണക്കിനൊഴികെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ആംബുലന്‍സില്‍ കിടന്ന് എഴുതിയ കണക്ക് പരീക്ഷയില്‍ വേദനയുടെ കാഠിന്യംകൊണ്ട് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാനാകാത്തതിനാല്‍ ബി ഗ്രേഡ്.മണിമല സെയ്ന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ വിശ്വജ എന്‍.മധുവിനാണ് ഈ നേട്ടം. മണിമല നമ്പുരയ്ക്കല്‍ എന്‍.ടി. മധുസൂദനന്റെ(മണിക്കുട്ടന്‍)യും മണിമല സെയ്ന്റ് സ്റ്റീഫന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അധ്യാപിക ആശ പി.നായരുടെയും മകളാണ്. മാര്‍ച്ച് 16-നായിരുന്നു കാറപകടത്തില്‍ പരിക്കേറ്റ് വിശ്വജയെ പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചത്.


Source link

Related Articles

Back to top button