യുദ്ധവും വ്യാപാര യുദ്ധഭീതിയും ഒഴിഞ്ഞു, ആഹ്ളാദക്കുതിപ്പ് നടത്തി ഇന്ത്യൻ വിപണി

അമേരിക്ക-ചൈന വ്യാപാരക്കരാറും യുദ്ധഭീതിയിൽ വീണു പോയ ഇന്ത്യൻ രൂപ ഡോളറിനെതിരെ തിരിച്ചു വരവ് നടത്തിയതും ഇന്ത്യൻ വിപണിക്ക് നൽകിയത് സ്വപ്‍നമുന്നേറ്റം. യുദ്ധം ഒഴിവായതിനൊപ്പം പാകിസ്താനുമായുള്ള സംഘർഷത്തിൽ ഇന്ത്യക്ക് മേൽക്കൈ നേടാനായതും ഇന്ത്യൻ നിക്ഷേപകരുടെ ആവേശം വർദ്ധിപ്പിച്ചപ്പോൾ ഇന്ത്യൻ വിപണിയിലെ പരിഭ്രാന്തി സൂചികയായ ഇന്ത്യ വിക്സ് ഇന്ന് 15% വീണു. യുദ്ധഭീതിയിൽ തകർന്ന് പോയിരുന്ന പാകിസ്ഥാൻ വിപണി ഇന്ന് 9% നേട്ടമാണുണ്ടാക്കിയത്. വെള്ളിയാഴ്ച 24000 പോയിന്റിന് മുകളിൽ പിടിച്ചു നിന്ന നിഫ്റ്റി 3.82% അഥവാ 916 പോയിന്റുകളുടെ ഏകദിന നേട്ടത്തോടെ 25000 പോയിന്റിന് സമീപത്തേക്ക് കുതിപ്പ് നടത്തി. സെൻസെക്സ് 2675 പോയിന്റുകൾ കയറി 82429 പോയിന്റിലും ക്ളോസ് ചെയ്തു. പറന്ന് ഐടി എച്ച്ഡിഎഫ്സി ബാങ്കിന്റെയും, ഐസിഐസിഐ ബാങ്കിന്റെയും കുതിപ്പാണ് ബാങ്ക് നിഫ്റ്റിയെ വീണ്ടും ഉയരങ്ങളിൽ എത്തിച്ചത്. ബാങ്ക് നിഫ്റ്റി 1787 പോയിന്റുകൾ മുന്നേറി 55382 പോയിന്റിലാണ് ക്ളോസ് ചെയ്തത്.
Source link