KERALA

രക്ഷിതാക്കളുടെ കണ്ണും മനസ്സും നിറച്ച് ‘സര്‍ക്കീട്ട്’


ആസിഫ് അലി നായകനായ താമര്‍ സംവിധാനംചെയ്ത ‘സര്‍ക്കീട്ട്’ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടികൊണ്ടിരിക്കുകയാണ്. ഇമോഷണല്‍ ഡ്രാമ വിഭാഗത്തില്‍ പുറത്തിറക്കിയ ചിത്രം കണ്ട രക്ഷിതാക്കള്‍ നിറകണ്ണുകളോടെയാണ് തീയേറ്റര്‍ വിട്ട് പുറത്തേക്കിറങ്ങുന്നത്.പ്രണയിച്ചു വിവാഹം കഴിച്ച് വീട്ടുകാരുടെ പിന്തുണയില്ലാതെ റാസല്‍ഖൈമയില്‍ ഏഴുവയസുകാരനായ മകനുമായി കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഹൈപ്പര്‍ ആക്ടിവിറ്റി, അറ്റെന്‍ഷന്‍ ഡെഫിഷ്യന്‍സി എന്നീ പ്രശ്‌നങ്ങള്‍ ഉള്ള ജെപ്പു എന്ന മകനെ മാനേജ് ചെയ്യാന്‍ ഏറെ പാടുപെടുന്ന ദമ്പതികളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന അമീര്‍ എന്ന ചെറുപ്പക്കാരനും ഒരു രാത്രിയില്‍ ആമിര്‍, ജെപ്പ് എന്നിവര്‍ അപ്രതീക്ഷിതമായ രീതിയില്‍ ഒന്നിച്ചു സഞ്ചരിക്കേണ്ടി വരുന്ന സാഹചര്യവുമെല്ലാം കാണിച്ചുകൊണ്ട് തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ പറയുന്നത്.


Source link

Related Articles

Back to top button