KERALA

ദേശീയപാത  നിർമാണത്തിനിടെ കുന്ന് ഇടിഞ്ഞു വീണു; 18 കാരന് ദാരുണാന്ത്യം


കാസർകോട്: മട്ടലായിയിൽ ദേശീയപാത നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അന്യ സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. കൊൽക്കത്ത സ്വദേശി മുൻതാജ് മിർ (18) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ ചെറുവത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി.തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ദേശീയപാതയുടെ ഭാ​ഗമായ മട്ടലായി ഹനുമാരംമ്പലം ഭാഗത്ത് ജെ.സി.ബി. ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുന്ന് ഇടിഞ്ഞു വീഴുകയായിരുന്നു.


Source link

Related Articles

Back to top button