KERALA

കാമുകിയുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ട് ആയി; ബന്ധം ഉപേക്ഷിച്ച് യുവാവ്


കാമുകിയുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ടായതിനെ തുടര്‍ന്ന് ബന്ധം ഉപേക്ഷിച്ച് യുവാവ്. കാമുകിയോടൊപ്പം യുവാവ് ആ ഹോട്ടലില്‍ ആദ്യമായി എത്തിയതായിരുന്നു. എന്നാല്‍ ഹോട്ടലിലെ വൈ ഫൈ യുവതിയുടെ ഫോണുമായി സ്വയം കണക്ടായതോടെ കാമുകി തന്നെ വഞ്ചിക്കുകയാണെന്ന് ആരോപിച്ച് യുവാവ് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ചൈനയിലാണ് സംഭവം.മെയ് ദിനത്തിലെ അവധി ദിവസമാണ് ലി എന്ന് പേരുള്ള യുവതി തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ചോങ്കിങ്ങിലുള്ള ഒരു ഹോട്ടലില്‍ കാമുകനോടൊപ്പം പോയത്. ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്യാനായി അവിടുത്തെ സ്റ്റാഫ് ഇരുവരുടേയും തിരിച്ചറിയില്‍ കാര്‍ഡ് ചോദിച്ചു. എന്നാല്‍ ലിയുടെ കാര്‍ഡ് കൈയിലില്ലായിരുന്നു. തുടര്‍ന്ന് ഡിജിറ്റില്‍ ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാനായി ശ്രമിച്ചപ്പോഴാണ് ലിയുടെ ഫോണ്‍ ഹോട്ടലിലെ വൈ ഫൈയുമായി സ്വയം കണക്ട് ആയത്.


Source link

Related Articles

Back to top button