KERALA

30 ദിവസം അവധി, ഐഫോണ്‍, സാമ്പത്തിക ആനുകൂല്യങ്ങള്‍; സ്വീഡനിലെ ജോലി ഇങ്ങനെയാണ് ..


സ്വീഡനില്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ വെളിപ്പെടുത്തുന്ന വീഡിയോകണ്ട് കണ്ണുതള്ളി ഇന്ത്യക്കാര്‍. മുഴുവന്‍ സമയ ജീവനക്കാര്‍ക്ക് 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി. പുതിയതായി ജോലിക്ക് ചേരുന്നവര്‍ക്ക് കമ്പനിയില്‍നിന്ന് ഐഫോണും ലാപ്‌ടോപ്പും. പൊതു അവധികള്‍ക്ക് മുമ്പ് പകുതി ദിവസത്തെ അവധി. ഇതൊന്നും കൂടാതെ പലതരത്തിലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍. സ്വീഡിഷ് കമ്പനികള്‍ നല്‍കുന്ന ഇത്തരം അസൂയാവഹമായ ആനുകൂല്യങ്ങളെപ്പറ്റി അവിടെ താമസിക്കുന്ന ഒരു ഇന്ത്യന്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍ വിവരിക്കുന്ന വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.സ്വീഡനിലുള്ള അശുതോഷ് എന്ന യുവാവാണ് രാജ്യത്തെ കോര്‍പ്പറേറ്റ് മേഖലയിലെ ഉദാരമായ ആനുകൂല്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ എടുത്തുകാട്ടിയത്. ദീര്‍ഘമായ അവധികള്‍ മുതല്‍ വെല്‍നെസ് അലവന്‍സുകള്‍ വരെ നീളുന്ന ആനുകൂല്യങ്ങള്‍ അദ്ദേഹം വിവരിച്ചിട്ടുണ്ട്. സ്വീഡനിലെ മുഴുവന്‍ സമയ ജീവനക്കാര്‍ക്ക് എല്ലാ വര്‍ഷവും 30 ദിവസത്തെ ശമ്പളത്തോടുകൂടിയ അവധിക്ക് അര്‍ഹതയുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. കൂടാതെ, പല ഓഫീസുകളും പൊതു അവധികള്‍ക്ക് മുമ്പ് പകുതി ദിവസത്തെ അവധി നല്‍കി ജീവനക്കാരെ നേരത്തെ പോകാന്‍ അനുവദിക്കുന്നു. പുതിയതായി നിയമിക്കപ്പെടുന്നവരെ ഓണ്‍ബോര്‍ഡിംഗ് കിറ്റിന്റെ ഭാഗമായി ഏറ്റവും പുതിയ ഐഫോണും ലാപ്‌ടോപ്പും നല്‍കിയാണ് സ്വാഗതം ചെയ്യുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.


Source link

Related Articles

Back to top button