അംബാനിയുടെ ടൈം ബെസ്റ്റ് ടൈം! 500 കോടിക്ക് വാങ്ങിയ ഓഹരി 10,000 കോടി ലാഭത്തിൽ വിൽക്കാൻ റിലയൻസ്

അമേരിക്കയിലെ ലേമാൻ ബ്രദേഴ്സ് (Lehman Brothers) ബാങ്കിന്റെ തകർച്ചയെ തുടർന്ന് സാമ്പത്തികമാന്ദ്യം ലോകമാകെ ആഞ്ഞുവീശിയ 2008ലാണ് (2008 global financial crisis) ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസ് (Reliance Industries/RIL) ചെയർമാനുമായ മുകേഷ് അംബാനി (Mukesh Ambani) 500 കോടി രൂപ ചെലവിട്ട് ഒരു വൻകിട കമ്പനിയുടെ 4.9% ഓഹരികൾ വാങ്ങിയത്. വർഷങ്ങൾക്കിപ്പുറം ആ ഓഹരികൾ മുഴുവനായും വിറ്റഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അംബാനി. വിൽക്കുമ്പോൾ കിട്ടുന്ന ലാഭമെത്രയെന്നോ… 10,000 കോടി രൂപ! 500 കോടിക്ക് വാങ്ങിയത് ഓഹരി 10,500 കോടി രൂപയ്ക്ക് വിൽക്കാനാകുമെന്നാണ് ഇതു സംബന്ധിച്ച ഇക്കണോമിക് ടൈംസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതായത് 10,000 കോടി ലാഭം. ഇനി കമ്പനി ഏതാണെന്ന് അറിയേണ്ടേ… ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനികളിലൊന്നായ ഏഷ്യൻ പെയിന്റ്സ് (Asian Paints). 2008ൽ റിലയൻസിന്റെ ഉപകമ്പനിയായ ഓജസ്വി ട്രേഡിങ് (Ojasvi Trading) വഴിയായിരുന്നു 4.9% ഓഹരികൾ റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റെടുത്തത്. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
Source link