KERALA

മകളുടെ വിവാഹച്ചെലവ് താങ്ങാനാകില്ലെന്ന് അനുരാഗ് കശ്യപ് പറഞ്ഞു, ‘മഹാരാജ’യിലൂടെ വിജയ് സേതുപതി സഹായിച്ചു


കഴിഞ്ഞ ഡിസംബറിലായിരുന്നു സംവിധായകനും നടനുമായ അനുരാഗ് കശ്യപിന്റെ മകള്‍ ആലിയ കശ്യപിന്റെ വിവാഹം. അമേരിക്കന്‍ സംരഭകനായ ഷെയ്ന്‍ ഗ്രെഗോയറിനെയാണ് ആലിയ വിവാഹം ചെയ്തത്. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇപ്പോഴിതാ മകളുടെ വിവാഹച്ചലവിനായുള്ള പണം കണ്ടെത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ്. അടുത്ത വര്‍ഷം മകളുടെ വിവാഹമാണെന്നും അതിന്റെ ചെലവ് തനിക്ക് താങ്ങാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നും നടന്‍ വിജയ് സേതുപതിയോട് പറഞ്ഞിരുന്നുവെന്നും സഹായിക്കാമെന്ന് അദ്ദേഹം മറുപടി നല്‍കിയെന്നും അങ്ങനെയാണ് മഹാരാജ എന്ന സിനിമയില്‍ അഭിനയിച്ചതെന്നും അനുരാഗ് വ്യക്തമാക്കി.


Source link

Related Articles

Back to top button