KERALA

നീരജ് ചോപ്ര ഇനി ടെറിട്ടോറിയല്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍


ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് നീരജ് ചോപ്രയ്ക്ക് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി ആദരിച്ച് പ്രതിരോധ മന്ത്രാലയം. ഏപ്രില്‍ 16 മുതല്‍ നിയമനം പ്രാബല്യത്തില്‍ വന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി. കായികമേഖലയില്‍ രാജ്യത്തിനുനല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് താരത്തിന് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്.2023-ലെ ലോകചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ നിരജ് 2020 ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണവും 2024 പാരീസ് ഒളിമ്പിക്സില്‍ വെള്ളിയും നേടിയിട്ടുണ്ട്. ഒളിമ്പിക്‌സില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളില്‍ മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ അത്‌ലറ്റുകൂടിയാണ് നീരജ്.


Source link

Related Articles

Back to top button