നെഞ്ചുവേദന അസിഡിറ്റിയുടേതെന്ന് കരുതി നിസ്സാരമാക്കി, പിന്നാലെ ഹൃദയാഘാതം- റോബർട്ട് ഫ്രിപ്

ഹൃദയാഘാതത്തെ അതിജീവിച്ച അനുഭവം പങ്കുവെച്ച് പ്രശസ്ത റോക്ക് ബാൻഡായ കിംഗ് ക്രിംസണിൻ്റെ സ്ഥാപകനും ഗിറ്റാറിസ്റ്റുമായ റോബർട്ട് ഫ്രിപ്. ഏപ്രിലിൽ തനിക്കുണ്ടായ ഹൃദയാഘാതത്തേക്കുറിച്ചും തുടക്കത്തിൽ ലക്ഷണം കണ്ടപ്പോൾ നിസ്സാരമാക്കിയതിനേക്കുറിച്ചുമൊക്കെയാണ് റോബർട്ട് പങ്കുവെച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്ന് ഇറ്റലിയിലേക്കുള്ള യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതായിരുന്നു തുടക്കമെന്ന് റോബർട്ട് പറയുന്നു. ഏതാനും ആഴ്ചകളായി അസിഡിറ്റിയുടേതുപോലുള്ള അസ്വസ്ഥത അനുഭവപ്പെട്ടിരുന്നതിനാൽ അതാവും കാരണമെന്ന് കരുതി. മുമ്പും ഇങ്ങനെ ഉണ്ടായിട്ടുള്ളതുകൊണ്ട് പതിയെ ശരിയാകുമെന്നാണ് കരുതിയത്. ഇറ്റലിയിലെത്തുന്നയുടൻ ഡോക്ടറെ കാണാനുള്ള ഏർപ്പാടും ചെയ്തിരുന്നു. എന്നാൽ അവിടെ എത്തിയയുടൻ തന്നെ ഹൃദ്രോഗവിദഗ്ധന്റെ അടുക്കലെത്തിക്കുകയാണ് ചെയ്തതെന്ന് റോബർട്ട് പറയുന്നു.
Source link