ഗോസിപ്പുകൾ ഉണ്ടാകാതിരിക്കാനാണ് രോഗത്തേക്കുറിച്ച് തുറന്നുപറയാൻ തീരുമാനിച്ചത്- സൊനാലി ബിന്ദ്രെ

കാൻസർ പോരാട്ടത്തേക്കുറിച്ചും രോഗത്തെ അതിജീവിച്ചതിനേക്കുറിച്ചുമൊക്കെ നിരന്തരം തുറന്നുപറഞ്ഞിട്ടുള്ളയാളാണ് ബോളിവുഡ് നടി സൊനാലി ബിന്ദ്രെ. കാൻസറിനെ സംബന്ധിച്ചുള്ള മിഥ്യകളേക്കുറിച്ചും ഇന്നും ഈ രോഗം സ്റ്റിഗ്മയായി തുടരുന്നതിനേക്കുറിച്ചുമൊക്കെ പങ്കുവെച്ചിരിക്കുകയാണ് സൊനാലി.ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിലാണ് സൊനാലി ഇതേക്കുറിച്ച് മനസ്സ് തുറന്നത്. രോഗം സംബന്ധിച്ച അവബോധവും നേരത്തേ കണ്ടെത്തലും എത്രത്തോളം പ്രധാനമാണെന്ന് പറയുകയാണ് സൊനാലി. രോഗം എത്രനേരത്തേ തിരിച്ചറിയുന്നോ അത്രത്തോളം ചികിത്സിച്ച് ഭേദമാക്കലും എളുപ്പമാകും. എന്നാൽ രോഗസ്ഥിരീകരണം നേരത്തേയാകുന്നത് അവബോധവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. ആളുകൾ അതേക്കുറിച്ച് സംസാരിക്കുന്നില്ലെങ്കിൽ അവബോധം കുറവായിരിക്കും. ഇതുകൊണ്ടാണ് താൻ കാൻസറിനേക്കുറിച്ച് നിരന്തരം സംസാരിക്കാൻ തീരുമാനിച്ചതെന്നും സൊനാലി പറയുന്നു.
Source link