3700 കോടി രൂപയുടെ നിക്ഷേപം; പുതിയ സെമികണ്ടക്ടര്‍ പ്ലാന്റിന് ഫോക്സ്കോണിനും HCL-നും കേന്ദ്രാനുമതി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒരു സെമികണ്ടക്ടര്‍ യൂണിറ്റ് കൂടി ആരംഭിക്കാന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി. എച്ച്സിഎല്ലിന്റേയും ഫോക്സ്കോണിന്റേയും സംയുക്ത സംരംഭമാണ് ഇന്ന് അംഗീകാരം നേടിയ യൂണിറ്റ്. നിലവില്‍ അഞ്ച് സെമികണ്ടക്ടര്‍ യൂണിറ്റുകളുടെ നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹാര്‍ഡ് വെയര്‍ നിര്‍മാണരംഗത്ത് നീണ്ടകാലത്തെ അനുഭവപരിചയമുള്ള കമ്പനിയാണ് എച്ച്സിഎല്‍. ഇലക്ട്രോണിക്സ് രംഗത്ത് ആഗോളതലത്തില്‍ മുന്‍നിര കമ്പനികളിലൊന്നാണ് ഫോക്സ്കോണ്‍. ഇരു കമ്പനികളും ചേര്‍ന്ന് യമുന എക്സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് അതോറിറ്റിയില്‍ (YEIDA) ജെവാര്‍ വിമാനത്താവളത്തിന് സമീപമായാണ് പുതിയ സെമികണ്ടക്ടര്‍ യൂണിറ്റ് സ്ഥാപിക്കുകയെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
Source link