KERALA

മെലോണിക്ക് മുന്നിൽ മുട്ടുമടക്കി അൽബേനിയൻ പ്രധാനമന്ത്രി, ലോകനേതാക്കൾക്ക് നൽകിയത് ഹൃദ്യമായ സ്വാ​ഗതം


ടിറാന: ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് മുന്നിൽ മുട്ടുമടക്കി അൽബേനിയൻ പ്രധാനമന്ത്രി എദി റാമ. അൽബേനിയയിലെ ടിറാനയിലെ സ്കാൻഡർബെഗ് സ്ക്വയറിൽ നടന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി (EPC) യോഗത്തിൽ പങ്കെടുക്കാനെത്തിയ ജോർജിയ മെലോണിയെ സ്വാഗതം ചെയ്യുന്നതിനിടെയാണ് എദി റാമയുടെ അപ്രതീക്ഷിത പ്രവൃത്തി. ലോകനേതാക്കളെ ഹൃദ്യമായി സ്വാ​ഗതം ചെയ്യുന്ന റാമയുടെ ദൃശ്യങ്ങൾ അന്തർദേശീയ മാധ്യമങ്ങളുൾപ്പെടെ പങ്കുവെച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനെ ചേർത്തുപിടിച്ച് ആലിം​ഗനം ചെയ്താണ് അദ്ദേ​ഹം സ്വീകരിച്ചത്.


Source link

Related Articles

Back to top button