KERALA

ഇടുക്കിയിൽ വ്യൂ പോയിന്റിൽ നിന്ന് യുവാവ് 70 അടി താഴ്ചയിലേക്ക് വീണു


തൊടുപുഴ: വണ്ണപ്പുറം കോട്ടപ്പാറ വ്യൂ പോയിന്റിൽ നിന്ന് യുവാവ് 70 അടി താഴ്ചയിലേക്ക് വീണു. വണ്ണപ്പുറം സ്വദേശി സാസൺ ജോർജാണ് താഴ്ചയിലേക്ക് വീണത്. ഫയർഫോഴ്സ് സംഘമെത്തി യുവാവിനെ രക്ഷപ്പെടുത്തി. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം രാവിലത്തെ കാഴ്ച കാണാനെത്തിയപ്പോഴായിരുന്നു കാലുതെറ്റി താഴേക്ക് വീണത്. വെള്ളിയാഴ്ച പ്രദേശത്ത് ശക്തമായ മഴയുണ്ടായിരുന്നു. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ തെന്നിവീഴുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് പോലീസിനെയും ഫയർഫോഴ്സിനെയും നാട്ടുകാരെയും വിവരമറിയിച്ചത്.


Source link

Related Articles

Back to top button