‘മാവ് നന്നായി പൂത്തിട്ടും കാര്യമില്ല! കണ്ണിമാങ്ങ കൊഴിയുന്നു?’ കാരണങ്ങൾ പലത്, പരിഹാരം എന്തെല്ലാം..

നന്നായി പൂക്കുന്ന മാവുകളിലും കണ്ണിമാങ്ങ കൊഴിയുന്നത് പതിവാണ്. മാവിലെപ്പോലെ ഇത്രത്തോളം കായകൾ കൊഴിയുന്ന മറ്റു ഫലസസ്യങ്ങൾ ഇല്ല. ഏറ്റവുമധികം കായ കൊഴിയുന്നത് ആദ്യത്തെ നാലാഴ്ചകളിൽ ആണെന്നും കണ്ടിട്ടുണ്ട്. ബീജസങ്കലനം നടന്ന് രൂപപ്പെടുന്ന 90 ശതമാനം കായകളും കൊഴിഞ്ഞുപോകും. കാരണങ്ങൾ പലതാണ്. അനുകൂലമല്ലാത്ത കാലാവസ്ഥ, പൊടി പൂപ്പൽ രോഗം, അന്ത്രാക്നോസ് തുടങ്ങിയ രോഗങ്ങളും ഹോപ്പർ, മീലിമൂട്ട തുടങ്ങിയ പ്രാണികളും കാരണമാകാറുണ്ട്.കായ രൂപപ്പെടുന്ന സമയത്തെ ചിട്ടയായ നന, കീട-രോഗങ്ങളെ ചെറുക്കാനുള്ള നടപടികൾ എന്നിവ വഴി കായകൾ കൊഴിയുന്നത് കുറെയധികം കുറയ്ക്കാൻ കഴിയും. മൂന്നുവിധത്തിലാണ് കായ്പൊഴിച്ചിൽ സംഭവിക്കുന്നത്. ഇതിലൊന്ന് മാങ്ങ മൊട്ടുസൂചി വലുപ്പമാകുമ്പോൾത്തന്നെ കൊഴിയുന്നതാണ്. ഇതിന് പിൻ ഹെഡ് ഡ്രോപ്പ് എന്നാണ് പറയുന്നത്. മാങ്ങ പിടിച്ചതിനുശേഷം കൊഴിയുന്നതാണ് പോസ്റ്റ് സെറ്റിങ് ഡ്രോപ്പ്. മേയിൽ സംഭവിക്കുന്ന കൊഴിയൽ ഗുരുതരമാകുന്നതായി കാണാറുണ്ട്. ഭ്രൂണം അലസൽ, കാലാവസ്ഥ ഘടകങ്ങൾ, ജലലഭ്യതയിലെ തകരാറുകൾ, അപര്യാപ്ത പോഷണം, ഹോർമോൺ തകരാറുകൾ എന്നിവയാണ് കായ്പൊഴിച്ചിലിന് ഇടയാക്കുന്ന പ്രധാന കാരണങ്ങൾ.
Source link