KERALA
രോഹിതിന്റെ പേര് കണ്ടതോടെ റിതികയുടെ കണ്ണ് നിറഞ്ഞു, മനോഹര നിമിഷമെന്ന് ആരാധകര്‍

അടുത്തിടെയാണ് ഇന്ത്യന്‍ താരം രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് രോഹിത് ടെസ്റ്റില്‍ ഇനി കളിക്കില്ലെന്ന് ആരാധകരെ അറിയിച്ചത്. നിലവില്‍ ഇന്ത്യയുടെ ഏകദിന ടീം ക്യാപ്റ്റന്‍ കൂടിയാണ് രോഹിത്.എന്നാല്‍ കഴിഞ്ഞ ദിവസം രോഹിതിന്റെ ഭാര്യ റിതിക സജ്ദേഹാണ് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. വാംഖഡെ സ്റ്റേഡിയത്തിലെ സ്റ്റാന്‍ഡിന് രോഹിതിന്റെ പേര് നല്കി ആദരിക്കുന്ന ചടങ്ങിനിടെ റിതിക സന്തോഷത്താലും അഭിമാനത്താലും കരയുകയായിരുന്നു. ഇതിന്റെ വീഡിയോ ഒട്ടേറെപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഇതുപോലൊരു ഭാര്യയെ കിട്ടിയിരുന്നെങ്കില്‍ എന്ന ആഗ്രഹമാണ് പലരും പങ്കുവെച്ചത്.
Source link