KERALA

ടൈപ്പ്‌റൈറ്റര്‍ ഇല്ലെങ്കിലും ടൈപ്പിസ്റ്റ് ഉണ്ട്‌, പക്ഷേ അപേക്ഷിക്കാൻ കോഴ്സ് പഠിക്കണം


തൃശ്ശൂർ: സർക്കാർ സ്ഥാപനങ്ങളിൽനിന്ന്‌ ടൈപ്പ്റൈറ്റർ 2010-ഓടെ അപ്രത്യക്ഷമായതാണ്. പക്ഷേ, വിവിധ വകുപ്പുകളിൽ ടൈപ്പിസ്റ്റ് തസ്തിക ഇപ്പോഴുമുണ്ട്. ഈ തസ്തികയിലേക്ക്‌ അപേക്ഷിക്കാൻ ടൈപ്പ്റൈറ്റിങ് കോഴ്സ് പൂർത്തിയാക്കുകയും വേണം. ഇ-ഗവേണൻസിന്റെയും ഡിജിറ്റൈസേഷന്റെയും കാലത്ത് സംസ്ഥാനത്തുള്ളത് 5,870 ടൈപ്പിസ്റ്റ് തസ്തികകൾ. 1981-ലാണ് ഈ തസ്തികയിലേക്കുള്ള യോഗ്യത അവസാനമായി പുനഃക്രമീകരിച്ചത്.മിക്ക വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിലേക്ക് നിയമിക്കപ്പെടുന്നവർ ക്ലാർക്കുമാരുടേതുൾപ്പെടെയുള്ള മറ്റു ജോലികളാണ് ചെയ്യുന്നത്. ഇവർ ചെയ്യേണ്ട ജോലികൾ എന്താണെന്നതിനും കൃത്യതയില്ല. ഒഴിവുകളിലേക്ക്‌ പരിഗണിക്കാൻ മാത്രം ടൈപ്പ്‌റൈറ്റിങ് കോഴ്‌സുകൾ പഠിക്കേണ്ട ഗതികേടിലാണ് ഉദ്യോഗാർഥികൾ. കൂടാതെ ടെക്നിക്കൽ എജുക്കേഷൻ ബോർഡിന്റെ കേരള ഗവ. ടെക്നിക്കൽ എക്സാമിനേഷനിൽ യോഗ്യതയും നേടണം. ഇതുണ്ടെങ്കിൽ മാത്രമേ പിഎസ്‌സിയുടെ എൻട്രിലെവൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് ജോലികളിലേക്ക്‌ അപേക്ഷിക്കാനാകൂ.


Source link

Related Articles

Back to top button