KERALA

പാകിസ്താൻ പ്രകോപിപ്പിക്കാൻ നോക്കേണ്ട, എങ്ങനെ മറുപടി തരണമെന്ന് ഇന്ത്യൻ സായുധസേനയ്ക്കറിയാം -രവി കിഷൻ


ന്യൂഡൽഹി: ഇന്ത്യയിൽ അതിർത്തി കടന്നുള്ള ഭീകരതയെ സ്പോൺസർ ചെയ്യുന്നതിനും പിന്തുണയ്ക്കുന്നതിനും പാകിസ്താനെ വിമർശിച്ച് നടൻ രവി കിഷൻ. ഇന്ത്യയെ പ്രകോപിപ്പിച്ചാൽ അയൽരാജ്യത്തിന് ഇന്ത്യൻ സായുധ സേന ‘ഉചിതമായ’ മറുപടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കുകയായിരുന്നു ബിജെപി എംപി കൂടിയായ രവി കിഷൻ.ഇന്ത്യ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും എന്നാൽ യുദ്ധത്തിൽ നിന്ന് പിന്മാറില്ലെന്നും രവി കിഷൻ പറഞ്ഞു. പാകിസ്താൻ ഏതെങ്കിലുംവിധത്തിലുള്ള ഭീകരപ്രവർത്തനങ്ങൾ നടത്തുകയോ ഇന്ത്യയെ പ്രകോപിപ്പിക്കുകയോ ചെയ്താൽ ഇന്ത്യയിൽ നിന്ന് തക്കതായ മറുപടി ലഭിക്കും. തക്കതായ മറുപടി എങ്ങനെ നൽകണമെന്ന് ഇന്ത്യൻ സായുധ സേനയ്ക്ക് അറിയാമെന്നും സൈന്യത്തിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു,


Source link

Related Articles

Back to top button