INDIA

ജിയോജിത്-മനോരമ സമ്പാദ്യം സൗജന്യ ഓഹരി വിപണി, മ്യൂച്വൽഫണ്ട് നിക്ഷേപ സെമിനാർ തൃശൂരിൽ മേയ് 23ന്


തൃശൂർ∙ മലയാള മനോരമ സമ്പാദ്യവും  ജിയോജിത് ഫിനാൻഷ്യൽ  സർവീസസും ചേർന്ന് നടത്തുന്ന 31-ാമത് സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് സെമിനാർ തൃശൂർ അശോക ഇൻ ഹോട്ടലിൽ മേയ് 23ന് വൈകിട്ട് 5.30 മുതൽ 7.30 വരെ നടക്കും. കല്യാൺ സിൽക്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്യും.ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, നോർത്ത് കേരള സ്റ്റേറ്റ് ഹെഡ്  കെ.എ. ശബരീസ് അധ്യക്ഷത  വഹിക്കും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രേറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ  മുഖ്യപ്രഭാഷണം നടത്തും. മുൻകൂട്ടി റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസികയുടെ ഒരു വർഷ സബ്‌സ്ക്രിപ്ഷൻ സൗജന്യം.  സെമിനാറിന്റെ ഭാഗമായി നിക്ഷേപമേഖലയുമായി ബന്ധപ്പെട്ട ക്വിസ് മൽസരവുമുണ്ടാകും. വിജയികൾക്ക് ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, മനോരമ ഇയർബുക്ക്  എന്നിവയുടെ സമ്മാനങ്ങൾ നൽകും.


Source link

Related Articles

Back to top button