KERALA

രണ്ട് സ്ത്രീകള്‍ക്കൊപ്പം വര്‍ഷങ്ങളോളം താമസം, സാമ്പത്തികമായി മെച്ചപ്പെട്ടശേഷം വിവാഹം ചെയ്ത് യുവാവ്


മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടര്‍ന്ന് രണ്ട് സ്ത്രീകളെ വിവാഹം ചെയ്ത് യുവാവ്. ഗുജറാത്തിലെ നവസാരി ജില്ലയിലെ മേഘരാജ് ദേശ്മുഖാണ് കാജല്‍, രേഖ എന്നീ സ്ത്രീകളെ വിവാഹം ചെയ്തത്. തങ്ങളുടെ സമുദായത്തില്‍ ഇത് സാധാരണ കാര്യമാണെന്നും വിവാഹമെന്നാല്‍ ഒരാണും രണ്ട് പെണ്ണും ചേര്‍ന്ന് ഒരു കുടുംബമായി ഒരുമിച്ച് ജീവിക്കുന്നതാണെന്നും മേഘരാജ് പറയുന്നു.ഈ വിവാഹത്തിനും ഏറെ പ്രത്യേകതയുണ്ട്. ഒരുമിച്ചാണ് താമസമെങ്കിലും പുരുഷന്‍ സാമ്പത്തികമായി മെച്ചപ്പെട്ട ശേഷം മാത്രമേ മൂന്നു പേരും ഔദ്യോഗികമായി വിവാഹിതരാകൂ. അതിനാല്‍ കഴിഞ്ഞ ശനിയാഴ്ചയാണ് മൂന്നുപേരും വിവാഹിതരായത്. 16 വര്‍ഷമായി കാജലിനൊപ്പം തമാസിക്കുന്ന മേഘരാജിന് ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. ഇതിനിടയിലാണ് രേഖയെ കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും. രേഖയുമായുള്ള ബന്ധം തുടങ്ങിയിട്ട് 13 വര്‍ഷമായി. ഇതില്‍ ഒരു കുഞ്ഞുമുണ്ട്.


Source link

Related Articles

Back to top button