പച്ചക്കറി വികസന പദ്ധതി: വിത്ത് കിറ്റിന് കൃഷിവകുപ്പ് പണം വെട്ടിക്കുറച്ചു

ആലത്തൂർ: പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പ് വിതരണം ചെയ്യുന്ന വിത്ത് കിറ്റിനുള്ള ഫണ്ട് തുടർച്ചയായ രണ്ടംവർഷവും ഗണ്യമായി വെട്ടിക്കുറച്ചു. വീട്ടുവളപ്പിലെ കൃഷി പദ്ധതിക്ക് 2023-ൽ അഞ്ചുകോടി രൂപയാണ് അനുവദിച്ചത്. 2024-ൽ ഇത് 2.5 കോടിയാക്കി. 2025-ൽ ഈയിനത്തിൽ ഒരു കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളു.ബജറ്റ് വിഹിതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ കാർഷിക പദ്ധതികൾക്ക് തുക അനുവദിക്കാനുള്ള വർക്കിങ് ഗ്രൂപ്പ് 19-ന് ഇതിന് അംഗീകാരം നൽകുമെന്നാണ് സൂചന. കൃഷി ഡയറക്ടറും കൃഷിമന്ത്രിയും ഉൾപ്പെടെയുള്ളവർ ഗ്രൂപ്പംഗങ്ങളാണ്. ഹൈബ്രിഡ് വിത്ത് കിറ്റ്, പ്രസിദ്ധീകരണങ്ങൾക്കൊപ്പം നൽകുന്ന വിത്തു കിറ്റ്, പച്ചക്കറി തൈവിതരണം, ഗ്രോബാഗിലും കണ്ടെയ്‌നറിലുമുള്ള കൃഷി, കൃഷി കൂട്ടായ്മകൾ, ക്ലസ്റ്ററുകൾ എന്നിവയ്ക്കുള്ള പദ്ധതി, ശീതകാല പച്ചക്കറിക്കൃഷി എന്നിവയ്ക്കുള്ള തുകയിലും വെട്ടിക്കുറവുണ്ടാകും.
Source link