KERALA

ആ പാട്ട് എഴുതിയ ദിവസമാണ് ബാബറി മസ്ജിദ് പൊളിക്കുന്നത്,അപ്പോള്‍ അറിയാതെ ഈ വരികളും വന്നു- കൈതപ്രം


മലയാളത്തിന് ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗാനരചയിതാവാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1980കള്‍ മുതല്‍ മലയാള സിനിമാലോകത്ത് പ്രധാന ഗാനരചയിതാവായി അദ്ദേഹം സജീവമാണ്. 23-ന് പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോ തോമസ് ചിത്രം ‘നരിവേട്ട’യിലെ ‘മിന്നല്‍വള’ എന്ന ഗാനമാണ് അദ്ദേഹത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ഈ പാട്ടിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതിനിടെ, 1993-ല്‍ പുറത്തിറങ്ങിയ വാല്‍സല്യം എന്ന ചിത്രത്തിലെ ‘അലയും കാറ്റിന്‍ ഹൃദയം’ എന്ന പാട്ട് വന്ന വഴി വെളിപ്പെടുത്തുകയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.’പാട്ടിലെ രാമായണം കേള്‍ക്കാതെയായി’ എന്നുതുടങ്ങുന്ന വരികള്‍ വലിയ ശ്രദ്ധനേടിയിരുന്നു. ഈ വരികള്‍ ഉള്‍പ്പെടെയുള്ള ഈ പാട്ട് താന്‍ എഴുതുന്നത് ബാബറി മസ്ജിദ് തകര്‍ത്ത ദിവസമാണ് വെളിപ്പെടുത്തുകയാണ് കൈതപ്രം. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.


Source link

Related Articles

Back to top button