ക്യാപ്റ്റൻ കൃഷ്ണൻ നായർ സ്ഥാപിച്ച ലീല ഹോട്ടൽസ് ഓഹരി വിപണിയിലേക്ക്; ഐപിഒ 26 മുതൽ, പ്രൈസ് ബാൻഡ് ഇങ്ങനെ

കനേഡിയൻ ധനകാര്യസ്ഥാപനമായ ബ്രൂക്ക്ഫീൽഡ് അസറ്റ് മാനേജ്മെന്റിന് കീഴിലെ ഷ്ളോസ് ബാംഗ്ലൂരിന്റെ (Schloss Bangalore) ഉടമസ്ഥതയിലുള്ള ആഡംബര ഹോട്ടൽ ബ്രാൻഡായ ലീല ഹോട്ടൽസ് (Leela Hotels) ഓഹരി വിപണിയിലേക്ക്. ഇതിനു മുന്നോടിയായുള്ള പ്രാരംഭ ഓഹരി വിൽപന (IPO) മേയ് 26 മുതൽ 28 വരെ നടക്കും. ഓഹരിക്ക് 413 രൂപ മുതൽ 435 രൂപവരെയാണ് ഇഷ്യൂവില അഥവാ പ്രൈസ് ബാൻഡ്. താൽപര്യമുള്ളവർക്ക് മിനിമം 34 ഓഹരികൾക്കും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. അതായത്, മിനിമം ഇഷ്യൂവിലയായ 413 രൂപ കണക്കാക്കിയാൽ കുറഞ്ഞത് 14,042 രൂപയുടെ അപേക്ഷയാണ് സമർപ്പിക്കാനാവുക.ലക്ഷ്യം 3,500 കോടി രൂപനിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള ഓഹരികളിൽ നിശ്ചിതവിഹിതം വിറ്റഴിക്കുന്നതാണ് ഓഫർ ഫോർ സെയിൽ. ഐപിഒയിൽ 75% ഓഹരികളും നീക്കിവച്ചിരിക്കുന്നത് യോഗ്യരായ നിക്ഷേപ സ്ഥാപനങ്ങൾക്കായാണ് (qualified institutional buyers /QIB). 15 ശതമാനം ഓഹരികൾ സ്ഥാപനേതര നിക്ഷേപകർക്കും ( non-institutional investors /NII) ബാക്കി 10 ശതമാനം ചെറുകിട നിക്ഷേപകർക്കുമാണ് (retail investors). 2024 മേയിലെ കണക്കുപ്രകാരം മാത്രം ലീല പാലസസ്, ഹോട്ടൽസ്, റിസോർട്സ് എന്നിവകളിലായി 3,382 മുറികളോടെ ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ ശൃംഖലകളിലൊന്നാണ് ലീല ഹോട്ടൽസ്. ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ലീലമലയാളിയായ ക്യാപ്റ്റൻ കൃഷ്ണൻ നായർ 1986ൽ സ്ഥാപിച്ച ഹോട്ടൽ ശൃംഖലയാണ് ലീല. ഹോട്ടൽ ലീല വെഞ്ച്വഴ്സ് ലിമിറ്റഡിൽ നിന്ന് 2019 ഒക്ടോബറിലാണ് 3,950 കോടി രൂപയ്ക്ക് ബ്രൂക്ക്ഫീൽഡ് ലീല ഹോട്ടൽസിനെ ഏറ്റെടുത്തത്. ലീലയുടെ ന്യൂഡൽഹി, ബെംഗളൂരു, ചെന്നൈ, ഉദയ്പുർ ഹോട്ടലുകളും ആഗ്രയിലെ ഭൂമിയുമാണ് ഇടപാട് പ്രകാരം ബ്രൂക്ക്ഫീൽഡ് വാങ്ങിയത്.
Source link