KERALA

വാങ്കഡെയില്‍ കൊടുങ്കാറ്റായി മുംബൈ; ഡല്‍ഹിയെ തകര്‍ത്ത് പ്ലേ ഓഫിലേക്ക്


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിൽ. നിര്‍ണായകമത്സരത്തില്‍ ഡല്‍ഹിയെ തകർത്താണ് മുംബൈ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. 59 റൺസിനാണ് മുംബൈയുടെ ജയം. മുംബൈ ഉയർത്തിയ 181 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി 121 റൺസിന് പുറത്തായി. വാങ്കഡെയിൽ മുംബൈ ബൗളർമാർക്ക് മുന്നിൽ ഡൽഹിക്ക് പിടിച്ചുനിൽക്കാനായില്ല. ​മത്സരത്തിൽ പരാജയപ്പെട്ടതോടെ ഡൽഹി പ്ലേ ഓഫ് കാണാതെ പുറത്തായി. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തില്‍ തന്നെ തിരിച്ചടിയേറ്റു. 27 റണ്‍സിനിടെ ടീമിന് മൂന്ന് മുന്‍നിര ബാറ്റര്‍മാരെ നഷ്ടമായി. നായകന്‍ ഫാഫ് ഡു പ്ലെസിസ്(6), കെ.എല്‍. രാഹുല്‍ (11), അഭിഷേക് പോറല്‍(6) എന്നിവര്‍ വേഗം കൂടാരം കയറി. തുടക്കത്തില്‍ തന്നെ പ്രതിരോധത്തിലായെങ്കിലും സമീര്‍ റിസ്വിയും വിപ്രജ് നിഗവും രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടു. സ്‌കോര്‍ 55 ല്‍ നില്‍ക്കേ വിപ്രജ് നിഗം(20) പുറത്തായി. പിന്നാലെ ട്രിസ്റ്റണ്‍ സ്റ്റബ്‌സും(2) കൂടാരം കയറിയതോടെ ഡല്‍ഹി തോല്‍വി മണത്തു.


Source link

Related Articles

Back to top button