KERALA

തുടരാനാവില്ലെന്ന് രവി മോഹൻ, ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ ആവശ്യപ്പെട്ട് ആരതി: റിപ്പോർട്ട്


ചെന്നൈ: വിവാഹമോചനവുമായി ബന്ധപ്പെട്ട് നടൻ രവി മോഹനും ആരതിയും ചെന്നൈ കുടുംബ കോടതിയിൽ ഹാജരായി. ഇരുവരും വ്യക്തി​ഗത ഹർജികൾ ഫയൽ ചെയ്തു. വിവാഹബന്ധം തുടരാൻ തനിക്ക് താല്പര്യമില്ലെന്ന് രവി വ്യക്തമാക്കിയപ്പോൾ, ആരതി പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ടുവെന്നാണ് വിവിധ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.ബുധനാഴ്ച രവി മോഹൻ തൻ്റെ വിവാഹമോചന ആവശ്യം കോടതിയിൽ വീണ്ടും ഉന്നയിച്ചു. ആരതിയുടെ ആവശ്യം നിരസിക്കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യർത്ഥിച്ചു. ഇരുകക്ഷികളോടും അവരുടെ ഹർജികൾ പുനഃപരിശോധിക്കാൻ നിർദ്ദേശിച്ച ജഡ്ജി വിഷയം പരി​ഗണിക്കുന്നത് ജൂൺ 12-ലേക്ക് മാറ്റിവെക്കുകയും ചെയ്തു. സമവായത്തിലെത്താത്തതിനാൽ, രേഖാമൂലമുള്ള പ്രതികരണങ്ങൾ സമർപ്പിക്കാൻ ഇരുകൂട്ടരോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.


Source link

Related Articles

Back to top button