KERALA

ബെംഗളൂരുവില്‍ പത്തുവയസുകാരിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍


ബെംഗളൂരു: ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൃതദേഹം പെട്ടിയിലാക്കി റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പത്തുവയസ്സ് പ്രായംവരുന്ന പെണ്‍കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച ബെംഗളൂരുവിലെ ചന്ദപുര റെയില്‍വേ പാലത്തിനടുത്തുള്ള ട്രാക്കിന്റെ പരിസരത്താണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പെട്ടി കണ്ടെത്തിയത്. വഴിയാത്രക്കാരനാണ് പെട്ടി കണ്ടത്. ഇയാള്‍ ഉടന്‍തന്നെ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. സൂര്യനഗര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും എത്തിയ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധനകള്‍ നടത്തിവരികയാണ്. മറ്റെവിടെയോവെച്ച്‌ കൊല നടത്തിയ ശേഷം മൃതദേഹം പെട്ടിയിലാക്കി, ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നു പുറത്തേക്ക് എറിഞ്ഞതാവാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.


Source link

Related Articles

Back to top button