KERALA
2,000 ലിറ്റർ സ്പിരിറ്റ് കടത്താൻ ശ്രമം; ഓടിക്കൊണ്ടിരുന്ന വാഹനത്തിൽനിന്ന് ചാടി രക്ഷപ്പെട്ട് പ്രതി

തൃശ്ശൂര്‍: തൃശ്ശൂരില്‍ 2,000 ലിറ്റര്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ച വാഹനം ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. എക്സൈസ് ഇന്റലിജന്‍സ് സംഘത്തിന്റെ വാഹനത്തില്‍ ഇടിച്ച് അപകടമുണ്ടാക്കിയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍നിന്നും പ്രതി റോഡിലേക്ക് ചാടി ഓടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് എക്സൈസ് ഇന്റലിജന്‍സ് സ്പിരിറ്റുമായി വന്ന പിക്കപ്പ് ലോറി തടഞ്ഞത്. തൃശ്ശൂര്‍ നഗരത്തിന്റെ വടക്കേ സ്റ്റാന്‍ഡില്‍നിന്നാണ് എക്സൈസ് സംഘം ഈ വാഹനത്തെ പിന്തുടര്ന്നത്. ഇതോടെ ഡ്രൈവര്‍ വാഹനം കുട്ടനെല്ലൂര്‍ ഭാഗത്തേക്ക് വേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നു. അങ്ങനെയാണ് കുരിയച്ചിറയിലേക്ക് എത്തിയത്.
Source link