KERALA
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സ്

കേരള വിനോദസഞ്ചാരവകുപ്പിനു കീഴിലുള്ള ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരുവർഷം ദൈർഘ്യമുള്ള ഹോട്ടൽ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പിഎസ്‌സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സാണിത്.യോഗ്യത: പ്ലസ് ടു/ തത്തുല്യം മാർക്ക് അടിസ്ഥാനമാക്കിയാണ് പ്രവേശനം. പ്ലസ് ടു, ഡിഗ്രി പാസായ ഏവർക്കും പ്രായപരിധിയില്ലാതെ അപേക്ഷിക്കാം. എസ്‌സി/ എസ്ടി/ ഒഇസി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സ്റ്റൈപ്പൻഡോടുകൂടി സൗജന്യമായി പഠിക്കാം. ജനറൽ/ ഒബിസി വിഭാഗത്തിൽപ്പെടുന്ന വിദ്യാർഥികൾക്ക് സർക്കാർ നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
Source link