KERALA
‘സഖാവിനെ ഇനിയും അപമാനിക്കരുത്, തുടര്‍ന്നാല്‍…’;സിപിഐ നേതൃത്വത്തിനെതിരെ പി.രാജുവിന്റെ ഭാര്യ

കൊച്ചി: സിപിഐ നേതൃത്വത്തിനെതിരെ അന്തരിച്ച പാര്‍ട്ടി മുന്‍ ജില്ലാ സെക്രട്ടറിയും എംഎല്‍എയുമായിരുന്ന പി.രാജുവിന്റെ കുടുംബം. രാജു സഖാവിനെ ഇനിയും അപമാനിക്കരുതെന്നും അപമാനിക്കല്‍ തുടര്‍ന്നാല്‍ ചില കാര്യങ്ങള്‍ പറയാന്‍ നിര്‍ബന്ധിതരാവുമെന്നും പി.രാജുവിന്റെ ഭാര്യ ലതിക ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.രാജുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഏഴ് നേതാക്കള്‍ കുറ്റക്കാരെന്ന് സിപിഐ അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇവര്‍ സത്യവിരുദ്ധമായ വാര്‍ത്ത പ്രചരിപ്പിക്കുകയും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുകയും ചെയ്‌തെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ടാണ് രാജുവിന്റെ കുടുംബം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
Source link