KERALA

സംവിധാനം ചെയ്യും, എഴുത്ത് നടക്കുന്നു; ഉറക്കം കെടുത്തുന്ന കഥാപാത്രങ്ങൾ വന്നാൽ ചെയ്യും- പ്രകാശ് വർമ


ബെം​ഗളൂരു: സിനിമ സംവിധാനം ചെയ്യണമെന്നതാണ് എപ്പോഴുമുള്ള ആ​ഗ്രഹമെന്ന് നടനും പരസ്യചിത്ര സംവിധായകനുമായ പ്രകാശ് വർമ. എല്ലായ്പ്പോഴും ആ ആ​ഗ്രഹത്തിന്റെ ഏറ്റവും അടുത്തുവന്നശേഷം നടക്കാതെ പോവുകയായിരുന്നു. ആ സമയത്തായിരിക്കും ഏതെങ്കിലും പരസ്യ ചിത്രീകരണജോലി വരിക. ആ ഫോർമാറ്റിനോട് ഇഷ്ടമുള്ളതുകൊണ്ട് അതിലേക്ക് എടുത്തുചാടും. ആ ജോലികളെല്ലാം തീർത്തിട്ട് ആറുമാസം കഴിഞ്ഞ് തിരിച്ചുവരുമ്പോൾ നേരത്തെ ആലോചിച്ചുവെച്ചത് ബോറായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു. “നിലവിലെ അവസ്ഥയിൽ വളരെ എക്സൈറ്റഡ് ആയിരിക്കുന്ന ഒരു സബ്ജെക്റ്റുണ്ട്. അതിന്റെ എഴുത്തും നടക്കുന്നുണ്ട്. അതെങ്ങനെയെങ്കിലും ഈ വർഷം തിയേറ്ററിലെത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആ​ഗ്രഹം. മലയാളസിനിമയായിരിക്കും അത്. മുൻ​ഗണന സിനിമ ചെയ്യുക എന്നതാണ്. നമ്മളെ വല്ലാതെ ഉറക്കംകെടുത്തുന്ന ഒരു കഥാപാത്രം വന്നാൽ, അതെനിക്ക് ചെയ്യാൻ പറ്റുമോ എന്ന് തോന്നുന്ന അവസ്ഥയുണ്ടെങ്കിൽ അത് ചെയ്യും.


Source link

Related Articles

Back to top button