‘ടൈറ്റിലിൽ അലസമായി വായിച്ചുപോകുന്ന പേരുകാർ, അവരെന്താണ് സിനിമയിൽ ചെയ്യുന്നതെന്ന് പലർക്കുമറിയില്ല’

സിനിമാ മേഖലയിൽ പ്രൊഡക്ഷൻ കൺട്രോളറെ ആവശ്യമില്ല എന്ന വാദത്തിന് മറുപടിയുമായി മലയാളത്തിലെ മുതിർന്ന പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ. എന്ത് പേരിട്ടുവിളിച്ചാലും ഈ ജോലി ചെയ്യുന്നവർ സിനിമയ്ക്ക് ഒഴിച്ചുകൂടാനാവാത്തവർ തന്നെയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു. ഒരു സിനിമയുടെ ആലോചന മുതൽ റിലീസ് വരെ ആ സിനിമയുടെ നിർമ്മാതാവിനോടും സംവിധായകനോടുമൊപ്പം യാത്ര ചെയ്യേണ്ട ആളാണ് പ്രൊഡക്ഷൻ കൺട്രോളറും അസിസ്റ്റന്റ്മാരും. ഒരു മിനിറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ ലക്ഷങ്ങൾ നഷ്ടം വരുന്ന ഈ ഫീൽഡിൽ അതില്ലാതെ നോക്കേണ്ടത് ഓരോ പ്രൊഡക്ഷൻ കൺട്രോളറുടെയും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്, മാനേജർമാരുടെയും ഉത്തരവാദിത്തമാണ്. ടൈറ്റിലിൽ അലസമായി വായിച്ചുപോകുന്ന ഈ പേരുകാർ എന്താണ് സിനിമയിൽ ചെയ്യുന്നത് എന്ന് പലർക്കും ഇന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.സിദ്ധു പനയ്ക്കൽ എഴുതിയ കുറിപ്പിന്റെ പൂർണരൂപം:
Source link