KERALA

‘കരിയില കത്തിക്കരുതേ, അന്തരീക്ഷം മലിനമാകും’; അഭ്യർഥനയുമായി ശുചിത്വമിഷൻ, പകരം ഇങ്ങനെ ചെയ്യാം


ആലപ്പുഴ: വീട്ടുമുറ്റത്തെ കരിയില അടിച്ചുവാരി കത്തിക്കുന്നശീലം മാറ്റണമെന്ന് ശുചിത്വമിഷന്റെ അഭ്യർഥന. നിർദേശം നേരത്തേയുള്ളതാണെങ്കിലും ഹരിതകർമസേന വഴി ഇക്കാര്യമിപ്പോൾ വീടുകളിൽ നേരിട്ട് അറിയിച്ചുതുടങ്ങി. നടപടിയെടുക്കാനല്ല, അഭ്യർഥനയാണ്. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും മാത്രമല്ല, കരിയിലയും കത്തിക്കരുതെന്നാണു മുന്നറിയിപ്പ്.കരിയില കത്തിക്കുന്നതും അന്തരീക്ഷ മലിനീകരണത്തിനു കാരണമാകും. കത്തിക്കുമ്പോൾ പുറത്തുവരുന്ന കണികാദ്രവ്യങ്ങൾ (പർട്ടിക്കുലേറ്റ് മാറ്റർ), കാർബൺ മോണോക്സൈഡ് വാതകം തുടങ്ങിയവ വായുമലിനീകരണത്തിനും ശ്വാസകോശ രോഗങ്ങൾക്കും ഇടയാക്കും.


Source link

Related Articles

Back to top button