KERALA
വീടുകേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; അഞ്ചുകിലോ കഞ്ചാവുമായി പ്രതി പിടിയിൽ

കോഴിക്കോട്: വീടുകേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന ഉത്തർപ്രദേശ് സ്വദേശി 5.144 കിലോഗ്രാം കഞ്ചാവുമായി എക്സൈസിന്റെ പിടിയിൽ.ഉന്നാവോ ജില്ലയിൽ സെയ്ത്പുർ ഗാന്ധിയാൻ ഖേദ സ്വദേശി രോഹിത് കുമാർ(28) ആണ് കോഴിക്കോട് എക്സൈസ് ആന്റിനർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ. പ്രജിത്തിന്റെ നേതൃത്ത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.
Source link