KERALA
നായാട്ടിന് വഴിതേടി കേരളം: പന്നിയെ കൊന്നാല്‍ എങ്ങനെ സംസ്‌കരിച്ചെന്ന് നോക്കേണ്ടെന്ന് മുഖ്യമന്ത്രി

കോട്ടയം: ജനവാസമേഖലയിൽ നിയന്ത്രിത നായാട്ടിന് നിയമനിർമാണത്തിന് സാധ്യത തേടി സർക്കാർ. ജീവനും സ്വത്തിനും കൃഷിക്കും നാശമുണ്ടാക്കുന്ന വന്യജീവികളെ നാട്ടിൽവെച്ച് കൊല്ലുന്നതിന് നിയമപരിരക്ഷ നൽകുകയാണ് ലക്ഷ്യം. നിയന്ത്രിത നായാട്ട് വേണമെന്നും അതിന് കേന്ദ്രനിയമം മാറ്റണമെന്നും മുഖ്യമന്ത്രിതന്നെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.നിയമനിർമാണത്തിനായി വനം-നിയമവകുപ്പുകൾ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടി. കേന്ദ്ര-സംസ്ഥാന വനം നിയമങ്ങൾ പരിശോധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ വനംവകുപ്പിനോട് നിർദേശിച്ചു. എല്ലാ കാര്യങ്ങളും പഠിച്ച് വിദഗ്ധസമിതിയുടെ പരിശോധനയും പൂർത്തിയാക്കിയശേഷമാകും നിയമനിർമാണം.
Source link